കേരളം 360 ഡിഗ്രിയില്‍
ഗവിയിലേക്കൊരു വിനോദയാത്ര പോകണം. ഇതുവരെ പോകാത്ത ഇടം.
എങ്ങനെയിരിക്കും..? എവിടെ താമസിക്കും ? പോകുന്ന റൂട്ട് എങ്ങനെയാണ്.
ഒരുപാടു സംശയങ്ങള്‍ തോന്നാം. സെര്‍ച്ച് എന്‍ജിനില്‍ പേരു ടൈപ്പ് ചെയ്താല്‍
വിവരങ്ങള്‍ എളുപ്പം അറിയാം. പക്ഷേ എന്നാലും ആ അറിവിനൊരു പൂര്‍ണതയില്ല.
അവിടെ പോകാതെ തന്നെ കാഴ്ചയുടെ സുഖം ആസ്വദിക്കാം, മുകളില്‍ കാര്‍മേഘങ്ങള്‍
ഇഴഞ്ഞുനീങ്ങുന്ന ഗവിയിലെ ജലാശയത്തിന്‍റെ കരയില്‍ നിന്നുള്ള മനോഹരമായ
ദൃശ്യം. അതോടൊപ്പം തന്നെ അവിടെ എത്തിപ്പെടേണ്ടതെങ്ങനെ, കാലാവസ്ഥ തുടങ്ങിയ
വിവരങ്ങളും എളുപ്പം അറിയാം, കേരളഇന്‍360 എന്ന സൈറ്റിലേക്കു പോയാല്‍
മാത്രം മതി. 360 ഡിഗ്രി പനോരമയുടെ കാഴ്ചകളിലൂടെ ഓരോ സ്ഥലത്തിന്‍റേയും
വിശദാംശങ്ങളിലേക്ക് എളുപ്പം കടക്കാം.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇത്തരത്തില്‍ 360 ഡിഗ്രിയുടെ വിശാലവിസ്തൃതിയിലേക്ക് ഒതുക്കിയിരിക്കുന്നു. ഒരു ഫോട്ടൊയുടെ നാല് അതിരില്‍ ഒതുങ്ങാതെ ഒരു കംപ്യൂട്ടര്‍ സ്ക്രീനിന്‍റെ മുന്നിലിരുന്ന് ആ പ്രദേശം മുഴുവന്‍ വീക്ഷിക്കാം. ചിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങളും വിശദമായി കാണാം. ആഗ്രഹിക്കുന്ന ഇടത്തു കറങ്ങിനടന്നുള്ള കാഴ്ചയ്ക്കു തുല്യമായ അനുഭവം നല്‍കുന്നതിനൊപ്പം മറ്റു വിവരങ്ങളും ലഭ്യമാണെന്നതാണു സൈറ്റിന്‍റെ പ്രത്യേകത. അവിടുത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ലൊക്കേഷന്‍, അതിനടുത്തുള്ള മറ്റു ഡെസ്റ്റിനേഷനുകള്‍, ദൂരം...അങ്ങനെ ഒരു യാത്ര പോകുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും കേരളഇന്‍360 എന്ന സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
കേരളത്തിലെ കടല്‍ത്തീരങ്ങള്‍, സ്മാരകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, ടൗണ്‍ഷിപ്പുകള്‍, ബാക്ക്വാട്ടേഴ്സ്, കേരളത്തിലെ ഉത്സവങ്ങള്‍ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലായി നൂറ്റിനാല്‍പ്പതോളം ചിത്രങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാം 360 ഡിഗ്രി പനോരമിക് വ്യൂ നല്‍കുന്നതാണ്. കല്‍പ്പറ്റയിലെ ബാണാസുര സാഗര്‍ ഗാര്‍ഡന്‍ മുതല്‍ വല്ലാര്‍പാടം പള്ളി വരെ സമ്പൂര്‍ണ സൗന്ദര്യം നല്‍കുന്ന കാഴ്ചയായി സൈറ്റിലുണ്ട്. തീര്‍ന്നില്ല ഓരോ പുതിയ സ്ഥലങ്ങളുടേയും കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളുമൊക്കെ ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു സ്ഥലത്തെക്കുറിച്ച് അറിയാനും യാത്ര തീരുമാനിക്കാനുമൊക്കെ വളരെയധികം സഹായകമാകും ഈ സൈറ്റ്. ഓരോ സ്ഥലവും 360 ഡിഗ്രിയില്‍ കാണാന്‍ കഴിയുന്നതു കൊണ്ടു തന്നെ എല്ലാ വിശദാംശങ്ങളും എളുപ്പം അറിയാനാകും.
വിവരസാങ്കേതിക വിദ്യയിലൂടെ വിനോദസഞ്ചാരത്തെ എളുപ്പമാക്കി മാറ്റിയതിനു പിന്നില്‍ എറണാകുളത്തു സ്ഥി രതാമസമാക്കിയ ഒരു പത്തനംതിട്ടക്കാരനാണ്, സിറില്‍ തോമസ്. കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ചാണു സഞ്ചാരകേന്ദ്രങ്ങളെ ക്യാമറയില്‍ ഒതുക്കിയതും, 360 ഡിഗ്രി ദൃശ്യാനുഭവം നല്‍കുന്നതും. മൂന്നു മാസം കൊണ്ടായിരുന്നു ചിത്രങ്ങള്‍ എടുത്തതെന്നു പറയുന്നു സിറില്‍. തിരുവനന്തപുരത്തെ പൊഴിയൂരില്‍ തുടങ്ങി കാസര്‍ഗോഡ് ബേക്കല്‍ ഫോര്‍ട്ടില്‍ അവസാനിച്ച യാത്രയില്‍ ഫോട്ടൊകള്‍ പകര്‍ത്തി. ടൂറിസ്റ്റ് സ്പോട്ടില്‍ മാത്രം ഒതുങ്ങുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, ഹോട്ടലുകള്‍... അങ്ങനെ ദൃശ്യങ്ങളിലൂടയുള്ള സഞ്ചാരം സാധ്യമാകുന്ന എല്ലായിടത്തും 360 ഡിഗ്രി വ്യൂ കഴിയുമെന്നു പറയുന്നു ഇദ്ദേഹം. വ്യത്യസ്തമായ കാഴ്ചയിലൂടെ കൃത്യവും വ്യക്തവുമായ വിവരമാണു നല്‍കാന്‍ കഴിയുന്നത്. ഇതേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സിറിലിന് ഇ മെയ്ല്‍ അയയ്ക്കാം. info@keralain360.com
ഏതു രീതിയില്‍ സൂം ചെയ്യാനും റൊട്ടേറ്റ് ചെയ്യാനുമൊക്കെ കഴിയുമെന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ഒരു മൗസ് ക്ലിക്കില്‍ വിശാലമായ പ്രദേശത്തെ മുഴുവനായും കാണാം, യഥാര്‍ഥ കാഴ്ചയുടെ പ്രതീതി. കേരളത്തിന്‍റെ മണ്ണിലൂടെയുള്ള ഈ വെര്‍ച്വല്‍ ടൂര്‍ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. ദിനംപ്രതി പതിനായിരത്തോളം പേരാണ് ഈ സൈറ്റ് സന്ദര്‍ശിക്കുന്നത്. ഒരു വിനോദയാത്ര പോയി വരാം, സൈറ്റ് അഡ്രസ്. www.keralain360.com

No comments:
Post a Comment